Wednesday, March 19, 2008

മോഡി എന്തുകൊണ്ട്‌ ജയിക്കുന്നു

മോഡി എന്തുകൊണ്ട്‌ ജയിക്കുന്നു

കാരണം ലളിതമാണ്‌, മോഡിയെ ചീത്തവിളിച്ചത്‌ മാധ്യമങ്ങള്‍ മാത്രമാണ്‌.കോണ്‍ഗ്രസ്സുകാര്‍പോലും തോല്വ്വി ഉറപ്പാക്കിയപ്പോള്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസ്സിന്‌ വിജയിക്കാം എന്ന കണ്ടുപിടിത്തം നടത്തി.

ഒരു പനിക്കുപോലും കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി മോഡിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ മുന്‍ MP-യെ വര്‍ഗീയ കലാപത്തില്‍ ചുട്ടുകൊന്നിട്ടുപോലും അവര്‍ക്കൊരു കുലുക്കവുമില്ല.1000 കണക്കിന്‌ പേരെ റേപ്പ്‌ ചെയ്യുകയും വെട്ടികൊലപ്പെദുത്തുകയും ചെയ്തിട്ടും ഒരു പ്രെതിഷേധവുമില്ല.നന്ദിഗ്രാമില്‍ 10 പേര്‍ മരിച്ച്പോള്‍ കേരളത്തില്‍ വംബന്‍ പ്രെതിഷേധങ്ങള്‍.കാരണം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ മുഖ്യമാണ്‌,BJP കേരളത്തില്‍ ഒന്നുമല്ലതാനും..

മുഖ്യമന്ത്രി കസേരയിലേക്കൊരളെ ചൂണ്ടിക്കാണിക്കാന്‍ പോലും പ്രതിപക്ഷത്തിനായില്ല.റിബലുകളെ വച്ച്‌ വിജയം നേടാമെന്ന്‌ അവര്‍ വിഷ്വസിച്ചു.

കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണ പിന്തുണയോടെ ഒരു സീറ്റില്‍ മല്‍സരിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി തകര്‍ന്ന്` തരിപ്പണമായി.സത്യത്തില്‍ മോഡി കോണ്‍ഗ്രസ്സിന്റെ മരണത്തിന്റെ വ്യാപാരിയായി.

പേടിയോ അവസരവാദമോ കാരണം...നിങ്ങള്‍ തന്നെ തീരുമനിക്കുക.......


വാല്‍കഷണം: ഗുജറാത്ത്‌ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഇനി ഒരു വഴിയെയുള്ളു ഉമ്മനെയും, ചെന്നിത്തലയെയും അങ്ങോട്ടയക്കുക...ചാനലുകളില്‍ ചര്‍ച്ചകള്‍ നടത്താനായി ഷാനവാസിനെയും.........

Saturday, October 13, 2007

മാറ്റത്തിന്റെ മുഴക്കം നിങ്ങള്‍ കേള്‍ക്കുന്നില്ലേ!

3 വര്‍ഷം മുന്‍പ്‌ Engineering ന്‌ ചേരുമ്പോള്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ ആകെയുണ്ടായിരുന്ന വിനോദോപാധി ഒരു സോണി Walkman ആയിരുന്നു. Pen Drive ഉം MP3 player ഉം DVD ഉം മറ്റും പത്രങ്ങളില്‍ വയിച്ച്‌ മാത്രം പരിചയമുള്ളവയായിരുന്നു.അന്നൊര്‌ കൂട്ടുകാരന്‍ Desktop computer,(Pentium 3) മേടിച്ചത്‌ 70,000 രൂപയ്ക്കാണന്നുള്ളത്‌ ഇന്ന്‌ ഞാന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു.mobile Phone എന്നത്‌ സിനിമയിലെ വില്ലന്റെയും നായകന്റെയും കയ്യില്‍ മാത്രം കണ്ട്‌ പരിചയമുള്ളവ!.

ഇന്ന്‌ 2007-ഇല്‍ എത്തി നില്‍ക്കുമ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. 20,000 ത്തിന്‌ core 2 DUO computer ലഭിക്കും. Mobile Phone ഇല്ല എന്നത്‌ ഒരു നാണക്കേടായി തീര്‍ന്നിരിക്കുന്നു. ക്ലാസ്സില്‍ computer ഇല്ലാത്തവര്‍ ആരും ഇല്ല.എല്ലാവരുടെയും കയ്യില്‍ ഇന്ന്‌ Laptop-ഉകളാണ്‌.നാട്ടിന്‍ പുറങ്ങളില്‍ പോലും കുട്ടികളുടെ കയ്യില്‍ DVD കള്‍ സുലഭം.

ഹോസ്റ്റലില്‍ ആണെങ്കില്‍ എല്ലാവരുടെയും കയ്യില്‍ Pendrive ഉം MP3 Player"-ഉം,മിക്കവര്‍ക്കും Laptop, 24*7 ഇന്റര്‍നെറ്റ്‌ കണക്ഷന്‍.

3-4 വര്‍ഷങ്ങള്‍ മുന്‍പ്‌ ഇടത്തരക്കാരുടെ സ്വപ്നമായിരുന്ന Maruti 800 ഇന്ന്‌ ആര്‍ക്കും വേണ്ടാതായിത്തീര്‍ന്നിരിക്കുന്നു.2-3 വര്‍ഷത്തിനുള്ളില്‍ Reliance ഉം Wallmart ഉം കേരളത്തെ എവിടെ എത്തിക്കുമോ അവോ! സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ!!!!!!!!!!!!!

Friday, October 12, 2007

കൊല-ക്കോള.



ഇത്‌ അക്ഷര പെശകല്ല, കൊക്കൊ കോള ഇപ്പോള്‍ കൊലയാളി കോളയായി മാറിയിരിക്കുകയാണ്‌. പ്ലാച്ചിമട സമരത്തിന്റെ 2000-നാള്‍ നാം "ആഘോഷിക്കുമ്പോഴും" കോള ഭീമന്‍ ഒരു കുലുക്കവുമില്ലാതെ നില്‍ക്കുകയാണ്‌.അന്യായമായ വിധത്തില്‍ വെള്ളം ചോര്‍ത്തല്‍, പാനിയത്തിലെ വിഷാംശം,അസംസ്കൃത വസ്തുക്കളുടെ പുറംതള്ളലിലെ അപാകതകള്‍ എന്നിങ്ങനെ നീളുന്നു കൊലയാളിക്കെതിരെയുള്ള കുറ്റങ്ങള്‍.

കോളയെ തടയാന്‍ സര്‍ക്കാര്‍ ഒന്ന്‌ ശ്രമിച്ചെങ്കിലും,ഹൈക്കോടതി നിയമം പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാരും പിന്‍‌വാങ്ങി.കോളസമരക്കാര്‍ക്ക്‌ മയിലമ്മ എന്ന രക്തസാക്ഷിയേയും കിട്ടി.

Sunday, October 7, 2007

ചില സര്‍വ്വകലാശാല ചിന്തകള്‍.



ഒരു സര്‍വ്വകലാശാലയെ പറ്റി ഏറ്റവും കൂടുതല്‍ പറയാന്‍ യോഗ്യന്‍ അവിടുത്തെ വിദ്യാര്‍ത്ഥി തന്നെയാണ്‌.ഞാന്‍ പറയാന്‍ പൊകുന്നതു കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാലയെ പറ്റിയാണ്‌.

കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാല കേരളത്തിലെ ഏറ്റവും മികച്ചത്‌ എന്ന്‌ പെര്‌ കേട്ടതാണ്‌. എന്റെ അനുഭവം കെള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും മറ്റുള്ളവയുടെ സ്തിഥി എന്തെന്ന്‌!

1-ആം വര്‍ഷ ബി-ടെക്‌ പരീക്ഷാ ഫലം വന്നപ്പോള്‍ ജീവിതത്തിലാദ്യമായി ഞാന്‍ ഒരു വിഷയത്തിന്‌ പരാജയപ്പെട്ടു.നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ഞാന്‍ അങ്ങനെയൊരു പരാജിതനായി. ഉറപ്പായും ജയിക്കേണ്ട വിഷയത്തിനാണ്‌ ഞാന്‍ തോറ്റത്‌.
പ്രതീക്ഷയോടെ ഞാന്‍ റീവാല്യുവേഷന്‌ കൊടുത്തു.അങ്ങനെ 300 രൂപ പൊയി. അപ്പോളേക്കും സപ്പ്ലിമെന്ററിക്കു അപേക്ഷ ക്ഷണിച്ചു, ആ വകയില്‍ ഒരു 300 ഉം കൂടി...... സപ്പ്ലിമെന്ററി അടുത്തു ,പക്ഷേ റീവാല്യുവേഷന്‍ ഫലം വന്നില്ല.സപ്പ്ലിമെന്ററി പരീക്ഷക്കു ചത്ത്‌ കിടന്ന്‌ പടിച്ച്‌ ഒരു വിധത്തില്‍ പരീക്ഷ എഴുതി.2-ദിവസം കഴിഞ്ഞ്‌ റീവാല്യുവേഷന്‍ ഫലം വന്നു.17 മാര്‍ക്ക്‌ കൂടുതല്‍ കിട്ടി.. ഞാന്‍ പരീക്ഷ ജയിച്ചു. അങ്ങനെ ഞാന്‍ ഒരു ഫുള്ള്‌ പാസ്സുകാരനായി.പക്ഷെ പലരുടെയും മുന്നില്‍ ഞാന്‍ ഇപ്പോഴും ഒരു തോല്വ്വിക്കാരന്‍ മാത്രം.ജയിച്ച വിഷയം ജയിക്കാന്‍ എനിക്കു ചിലവായ്ത്‌ 600 രൂപ.ഇതു എന്റെ മാത്രം കഥയല്ല. 2- വിഷയത്തിനും കൂടി 50 മാര്‍ക്ക്‌ കൂടുതല്‍ കിട്ടിയവനെയും എനിക്കറിയാം.
" ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"
സര്‍വ്വകലാശാലയ്ക്ക്‌ അത്ര തന്നെ.
എനിക്ക്‌ ധനനഷ്ടവും മാനനഷ്ടവും ബാക്കി.

Saturday, October 6, 2007

ചില ആണവ ചിന്തകള്‍


കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ആണവ കരാര്‍ ഒരു ചര്‍ചാവിഷയമാണ്‌.ദേശിയ
മാദ്യമങ്ങളെക്കാളുപരി കേരള മാദ്യമങ്ങളാണു അതിനെ കുറിചു കൂദുതല്‍ വ്യകുലപ്പെടുന്നതു.

ആണവ കരാറിനെ കുറിചുള്ള എന്റെ ചില ചിന്തകള്‍ എവിടെ കുറിക്കട്ടെ

1) റഷ്യയില്‍ നിന്നു അവ്ശ്യത്തിനു സഹായം ഉള്ളപ്പോള്‍ നമെന്തിന്‌
അമേരിക്കയുടെ പുറകെ പോവണം

2)1973-ന്‌ ശേഷം അമേരിക്ക ഒരു പുതിയ ആണവ കെന്ദ്രം പൊലും പ്രവര്‍ത്തിപ്പിക്കുന്നില്ല
എന്നിരിക്കെ(കാരണം റേഡിയോ അക്റ്റീവ്‌ വേസ്റ്റുകളും,സുരക്ഷ പ്രെശ്നങ്ങളും വംബിച
ചിലവിനു കാരണമാവുന്നു)നാമെന്തിനു ഇതിനു പുറകെ നടക്കണം

3)കാറ്റില്‍ നിന്നു 7500 Mw വൈദ്യുതി ഉത്പാദന ശേഷി ഉണ്ടന്നിരിക്കെ നമെന്തിനു
ആണവോര്‍ജത്തിനു പുറകെ പൊകണം

4)ഇന്ധനത്തിനു വേണ്ടി അമേരിക്കയെ ആശ്രയിക്കുക എന്നതു നമ്മുടെ അഭിപ്രായ
സ്വാതന്ത്ര്യം അടിയറവു വയ്ക്കുന്നതിന്‌ ഇടയാക്കും(ഇറാന്റെ കാര്യം തന്നെ എടുക്കുക)

5)അടുത്തൊരു അണുവായുധ പരീക്ഷണം നടത്തുന്നതിന്‌ അമേരിക്കയുടെ കാലുപിടിക്കേണ്ടി വരും

6)കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ കോടിക്കണക്കിനു രൂപ ചിലവു വരും.

തുടക്കം

ഇതു ഒരു എളിയ തുടക്കമാണ്‌.
ഏതൊരുവനും എഴുതാന്‍ സ്വാതന്ത്ര്യം ഉള്ളപ്പൊള്‍ ഞാന്‍ എന്തിന്‌ വെറുതെ ഇരിക്കണം.ഏനിക്കു പറയാനുള്ളതു നിങ്ങള്‍ കേള്‍ക്കണം..........മാധ്യമങ്ങളും രാഷ്ട്രിയവുമാണ്‌ എന്റെ ഇഷ്ട വിഷയം


പുതിയ സാങ്കേതിക വിദ്യകളും തമാശകളും എന്റെ നേരം പൊക്കുകളാണു. ഇതില്‍ ഞാന്‍ എഴുതാന്‍ പോകുന്നതു മറ്റ്‌ പലയിദങ്ങളിലും ഞാന്‍ കണ്ടു ഇഷ്ടപെട്ടവയും എനിക്കു ശെരി എന്നു തൊന്നുന്നവയുമാണു..അതു തന്നയാണു എനിക്കു വേണ്ടതും, അവിഷ്കാര സ്വാതന്ത്ര്യതിന്റെ അഹ്ലാദം.