Sunday, October 7, 2007

ചില സര്‍വ്വകലാശാല ചിന്തകള്‍.



ഒരു സര്‍വ്വകലാശാലയെ പറ്റി ഏറ്റവും കൂടുതല്‍ പറയാന്‍ യോഗ്യന്‍ അവിടുത്തെ വിദ്യാര്‍ത്ഥി തന്നെയാണ്‌.ഞാന്‍ പറയാന്‍ പൊകുന്നതു കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാലയെ പറ്റിയാണ്‌.

കൊച്ചി ശാസ്ത്ര സങ്കേതിക സര്‍വ്വകലാശാല കേരളത്തിലെ ഏറ്റവും മികച്ചത്‌ എന്ന്‌ പെര്‌ കേട്ടതാണ്‌. എന്റെ അനുഭവം കെള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും മറ്റുള്ളവയുടെ സ്തിഥി എന്തെന്ന്‌!

1-ആം വര്‍ഷ ബി-ടെക്‌ പരീക്ഷാ ഫലം വന്നപ്പോള്‍ ജീവിതത്തിലാദ്യമായി ഞാന്‍ ഒരു വിഷയത്തിന്‌ പരാജയപ്പെട്ടു.നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ഞാന്‍ അങ്ങനെയൊരു പരാജിതനായി. ഉറപ്പായും ജയിക്കേണ്ട വിഷയത്തിനാണ്‌ ഞാന്‍ തോറ്റത്‌.
പ്രതീക്ഷയോടെ ഞാന്‍ റീവാല്യുവേഷന്‌ കൊടുത്തു.അങ്ങനെ 300 രൂപ പൊയി. അപ്പോളേക്കും സപ്പ്ലിമെന്ററിക്കു അപേക്ഷ ക്ഷണിച്ചു, ആ വകയില്‍ ഒരു 300 ഉം കൂടി...... സപ്പ്ലിമെന്ററി അടുത്തു ,പക്ഷേ റീവാല്യുവേഷന്‍ ഫലം വന്നില്ല.സപ്പ്ലിമെന്ററി പരീക്ഷക്കു ചത്ത്‌ കിടന്ന്‌ പടിച്ച്‌ ഒരു വിധത്തില്‍ പരീക്ഷ എഴുതി.2-ദിവസം കഴിഞ്ഞ്‌ റീവാല്യുവേഷന്‍ ഫലം വന്നു.17 മാര്‍ക്ക്‌ കൂടുതല്‍ കിട്ടി.. ഞാന്‍ പരീക്ഷ ജയിച്ചു. അങ്ങനെ ഞാന്‍ ഒരു ഫുള്ള്‌ പാസ്സുകാരനായി.പക്ഷെ പലരുടെയും മുന്നില്‍ ഞാന്‍ ഇപ്പോഴും ഒരു തോല്വ്വിക്കാരന്‍ മാത്രം.ജയിച്ച വിഷയം ജയിക്കാന്‍ എനിക്കു ചിലവായ്ത്‌ 600 രൂപ.ഇതു എന്റെ മാത്രം കഥയല്ല. 2- വിഷയത്തിനും കൂടി 50 മാര്‍ക്ക്‌ കൂടുതല്‍ കിട്ടിയവനെയും എനിക്കറിയാം.
" ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"
സര്‍വ്വകലാശാലയ്ക്ക്‌ അത്ര തന്നെ.
എനിക്ക്‌ ധനനഷ്ടവും മാനനഷ്ടവും ബാക്കി.

1 comment:

പ്രയാസി said...

പോട്ടെടാ മോനെ 600 പോയാലെന്തു ജയിച്ചില്ലെ!