Saturday, October 13, 2007

മാറ്റത്തിന്റെ മുഴക്കം നിങ്ങള്‍ കേള്‍ക്കുന്നില്ലേ!

3 വര്‍ഷം മുന്‍പ്‌ Engineering ന്‌ ചേരുമ്പോള്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ ആകെയുണ്ടായിരുന്ന വിനോദോപാധി ഒരു സോണി Walkman ആയിരുന്നു. Pen Drive ഉം MP3 player ഉം DVD ഉം മറ്റും പത്രങ്ങളില്‍ വയിച്ച്‌ മാത്രം പരിചയമുള്ളവയായിരുന്നു.അന്നൊര്‌ കൂട്ടുകാരന്‍ Desktop computer,(Pentium 3) മേടിച്ചത്‌ 70,000 രൂപയ്ക്കാണന്നുള്ളത്‌ ഇന്ന്‌ ഞാന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു.mobile Phone എന്നത്‌ സിനിമയിലെ വില്ലന്റെയും നായകന്റെയും കയ്യില്‍ മാത്രം കണ്ട്‌ പരിചയമുള്ളവ!.

ഇന്ന്‌ 2007-ഇല്‍ എത്തി നില്‍ക്കുമ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. 20,000 ത്തിന്‌ core 2 DUO computer ലഭിക്കും. Mobile Phone ഇല്ല എന്നത്‌ ഒരു നാണക്കേടായി തീര്‍ന്നിരിക്കുന്നു. ക്ലാസ്സില്‍ computer ഇല്ലാത്തവര്‍ ആരും ഇല്ല.എല്ലാവരുടെയും കയ്യില്‍ ഇന്ന്‌ Laptop-ഉകളാണ്‌.നാട്ടിന്‍ പുറങ്ങളില്‍ പോലും കുട്ടികളുടെ കയ്യില്‍ DVD കള്‍ സുലഭം.

ഹോസ്റ്റലില്‍ ആണെങ്കില്‍ എല്ലാവരുടെയും കയ്യില്‍ Pendrive ഉം MP3 Player"-ഉം,മിക്കവര്‍ക്കും Laptop, 24*7 ഇന്റര്‍നെറ്റ്‌ കണക്ഷന്‍.

3-4 വര്‍ഷങ്ങള്‍ മുന്‍പ്‌ ഇടത്തരക്കാരുടെ സ്വപ്നമായിരുന്ന Maruti 800 ഇന്ന്‌ ആര്‍ക്കും വേണ്ടാതായിത്തീര്‍ന്നിരിക്കുന്നു.2-3 വര്‍ഷത്തിനുള്ളില്‍ Reliance ഉം Wallmart ഉം കേരളത്തെ എവിടെ എത്തിക്കുമോ അവോ! സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ!!!!!!!!!!!!!

No comments: